National News

ഇന്ത്യയുടെ പേര് ഭാരതം എന്നാകുമോ?; പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന

  • 5th September 2023
  • 0 Comments

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് മാറ്റാനുളള പ്രമേയം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്ന് സൂചന. ഇന്ത്യയെന്ന പേര് മാറ്റി ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയെന്ന പേര് ഭാരതം എന്നാക്കിമാറ്റണം എന്നുള്ളത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.രാജ്യത്തിന്റെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷ് എന്ന് മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള എംപിയാണ് മിതേഷ് പട്ടേല്‍ . ബ്രിട്ടീഷ് ഈസ്റ്റ് […]

National News

ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ഭീഷണി ഉണ്ടായി : വെളിപ്പെടുത്തലുമായി മുൻ സിഇഒ

  • 13th June 2023
  • 0 Comments

ന്യൂഡൽഹി: ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി. അദ്ദേഹം സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു മറുപടി. വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. ‘‘കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു സമ്മർദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സർക്കാർ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് […]

National News

ഇരു ചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര; ഇളവനുവദിക്കില്ലെന്ന് കേന്ദ്രം

നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെ ഇരു ചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിന് മറുപടിനൽകിക്കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം […]

National News

സീൽഡ് കവർ ഇനി വേണ്ട; കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രിംകോടതി

  • 20th March 2023
  • 0 Comments

സീൽഡ് കവർ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാറിന് താക്കീതുമായി സുപ്രീം കോടതി.വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. പെൻഷൻ നൽകുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാകുന്നതിനായി സീൽ ചെയ്ത കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. അത് ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു. കോടതിയില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിശദീകരിച്ചു. ഇവിടെ കോണ്‍ഫിഡന്‍ഷ്യലായ ഡോക്യുമെന്റ്‌സ് […]

National News

ഇന്ത്യൻ സംസ്കാരത്തിനും ജീവിത രീതിക്കും എതിര് ; സ്വവർഗ്ഗ വിവാഹത്തിനെതിരെ സത്യവാങ്ങ്മൂലം ഫയൽ ചെയ്ത് കേന്ദ്ര സർക്കാർ

  • 12th March 2023
  • 0 Comments

സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും ജീവിത രീതിക്കും എതിരാണെന്നും അവ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിന് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സാധ്യമല്ല.. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല. ഇഷ്ടമുള്ള ആളെ […]

Kerala News

ബ്രഹ്മപുരം തീപിടുത്തം; കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കെ.സുരേന്ദ്രന്റെ കത്ത്

  • 10th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും അതിനായി ഒരു വിദഗ്ദ്ധ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു. മാലിന്യ പ്ലാന്റിന് തീ പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാറും നോക്ക് കുത്തികളായി നിൽക്കുകയാണെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് കൊച്ചിക്കാർ ഇപ്പോൾ ജീവിക്കുന്നത്. പലരും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ […]

Kerala News

കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു; നാടിന്റെ വികസനം തടയാൻ ശ്രമിക്കുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

  • 3rd March 2023
  • 0 Comments

നാടിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി നിയമസഭയിൽ.2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകാരമാണ് തുടർ ഭരണമെന്നും കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചത് ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാൻ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം.എന്നാൽ പ്രതിപക്ഷം നിയസഭയിൽ ശുഹൈബ് […]

Kerala

ലഹരി വ്യാപനം കൂടുന്നു; എൻഡിപിഎസ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താനൊരുങ്ങി കേരളം

  • 8th October 2022
  • 0 Comments

തിരുവനന്തപുരം: ലഹരിക്കേസുകളിലെ എൻഡിപിഎസ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിൽ കേരളം വീണ്ടും സമ്മർദം ചെലത്തും. എംപിമാർ മുഖേന ഇക്കാര്യം ലോക്‌സഭയിൽ ഉന്നയിക്കാനാണ് തീരുമാനം. ഇത്കൂടാതെ മറ്റ് തരത്തിലുള്ള സമ്മർദ്ദവും തുടരാനാണ് സംസ്ഥാനം തീരുമാനിച്ചിട്ടുള്ളത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും സംസ്ഥാനത്തിന്റെ പ്രതിനിധികൾ കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകുന്നതടക്കമുള്ള നടപടികൾ. ലഹരിക്കെതിരെ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. സംസ്ഥാനത്തിനു മാത്രമായി മറ്റൊരു നിയമനിർമാണം സാധ്യമാകില്ല. നിയമത്തിലുള്ള പഴുതുകൾ മൂലം പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നുണ്ട്. […]

Kerala News

സില്‍വര്‍ ലൈന്‍; കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍, അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യം

സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് കത്തയച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി.ജോയി ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം. 2020 ജൂണ്‍ 17-നാണ് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ […]

National News

വിളിക്കുന്നവരെ അറിയാൻ ഇനി ട്രൂ കോളർ വേണ്ട; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

മൊബൈൽ ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് കാണാൻ ഇനി ട്രൂ കോളർ വേണ്ട. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിൽ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഇതിന് ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പറഞ്ഞു. അൺ നോൺ നമ്പറിൽ നിന്നുള്ള കോളുകൾ ആരുടേതാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് […]

error: Protected Content !!