ശ്മശാനങ്ങള്‍ തിങ്ങിനിറഞ്ഞു; മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെ ഡൽഹി
കോവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡല്‍ഹി. നിലവില്‍ ദിനംപ്രതി 350ലേറെ പേരാണ് ഡല്‍ഹിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെ പലയിടത്തും മൃതദേങ്ങള്‍ സംസ്‌കരിക്കാന്‍ താത്കാലിക ശ്മശാനങ്ങള്‍ സജ്ജമാക്കുകയാണ് അധികൃതര്‍. ഡല്‍ഹിയിലെ മറ്റു ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങള്‍ സംസ്‌കരിക്കേണ്ട സാഹചര്യമാണ്. മുഴുവന്‍ ശ്മശാനങ്ങള്‍ക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും […]