kerala Kerala

വളപട്ടണം മോഷണം; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍; ലിജീഷ് കീച്ചേരി മോഷണക്കേസിലെയും പ്രതി

  • 2nd December 2024
  • 0 Comments

കണ്ണൂര്‍: വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു. എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു […]

Kerala kerala

കൊല്ലത്ത് യുവതിയെ കാണാതായതായി പരാതി; പെണ്‍കുട്ടി പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 20th November 2024
  • 0 Comments

കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും യുവതിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതലാണ് യുവതിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്.ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.

Kerala kerala

മുഖം മൂടി, കയ്യില്‍ ആയുധങ്ങള്‍; എറണാകുളത്തും കുറുവ സംഘം; പത്തോളം വീടുകളില്‍ മോഷണശ്രമം

  • 15th November 2024
  • 0 Comments

കൊച്ചി: കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലംവടക്കന്‍ പറവൂര്‍ മേഖലകളിലെ പത്തോളം വീടുകളില്‍ ഇന്നു പുലര്‍ച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടക്കന്‍ പറവൂര്‍ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടില്‍ പുലര്‍ച്ചെ 2.20ന് ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷണ സംഘം ഓടിമറയുകയായിരുന്നു. പിന്നിലെ വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. താഴത്തെ കുറ്റി ഇളക്കിയെങ്കിലും മുകളിലെ കുറ്റി ഇളക്കാന്‍ […]

kerala Kerala

അര്‍ധരാത്രിയിലെ റെയ്ഡിന് പിന്നാലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ തേടി പോലീസ് പരിശോധന;പാലക്കാട് കള്ളപ്പണം വിവാദം കനക്കുന്നു

  • 6th November 2024
  • 0 Comments

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പൊലീസ് റെയ്ഡ്. സിഐ ആദം ഖാന്റെ നേതൃത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ബുധനാഴ്ച പുര്‍ച്ചെ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസ് നടപടി. കോണ്‍ഗ്രസ് നേതാക്കളുടെ റൂമിലെത്തിയ പണം പുറത്തേക്ക് പോയി എന്നാണ് ബിജെപി ആരോപണം. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ബിജെപിയും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ശേഖരണത്തിനായി ഹോട്ടലില്‍ നടപടികള്‍ ആരംഭിച്ചു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ […]

Kerala kerala

വടകരയില്‍ പന്ത്രണ്ടോളം കടകളില്‍ മോഷണം; സിസിടിവി ദൃശ്യം പുറത്ത്

  • 4th November 2024
  • 0 Comments

വടകര: വടകര സ്റ്റാന്‍ഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുന്‍വശത്തെ വനിതാ റോഡിലെ കടകളില്‍ മോഷണം നടത്തിയ മോഷ്ടാവിന്റ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ ക്യാമറ തകര്‍ക്കുകയും ചെയ്തു. വികെ ലോട്ടറി, ലക്കി ഗ്രോസറി, കല്ലിങ്കല്‍ സ്‌റ്റോര്‍ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

Kerala kerala

വെള്ളറടയില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 22nd October 2024
  • 0 Comments

തിരുവനന്തപുരം: വെള്ളറടയില്‍ ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയിറങ്ങിയത് കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിച്ചത്. കരടി റോഡിലൂടെ നടക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ടാപ്പിങ് തൊഴിലാളികള്‍ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുന്‍പും കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കില്‍ കൂട് സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ […]

kerala Kerala

പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

  • 26th September 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്. പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് […]

Kerala kerala

വിഷ്ണുജിത്ത് എവിടെ? കോയമ്പത്തൂരിലേക്ക് ബസ് കയറിയെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 9th September 2024
  • 0 Comments

മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്റെ തിരോധാനത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്റെ അടുത്തേക്ക് പോയ വിഷ്ണുജിത്ത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകാന്‍ വിഷ്ണുജിത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതേതുടര്‍ന്ന് വിഷ്ണുജിത്തിനായുള്ള അന്വേഷണം പൊലീസ് കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. പ്രതിശ്രുത വരനായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ (30) അഞ്ച് ദിവസമായി കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും […]

Kerala kerala

കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; മോഷണം വീട്ടുകാര്‍ മുംബൈയില്‍ പോയ സമയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 17th June 2024
  • 0 Comments

കൊച്ചി: പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലായിരുന്നു മോഷണം. രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീടിനകത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്. അതിനുശേഷം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, […]

Kerala

കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 14th January 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ചാടിയത് ആസൂത്രിതമായിട്ട് എന്ന് തെളിഞ്ഞു. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് ജയില്‍ ചാടിയത്. ജയില്‍ചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി ജയിലിന് പുറത്ത് കാത്ത് നിന്ന ബൈക്കില്‍ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

error: Protected Content !!