National

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 93.60% വിജയം; ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. പരീക്ഷ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിജയ ശതമാനത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം 99.75% വിജയമാണ് നേടിയത്. . വിജയവാഡ മേഖലയില്‍ 99.60%, ചെന്നൈ മേഖലയില്‍ 99.30%, ബംഗളൂരു മേഖലയില്‍ 99.26% എന്നിങ്ങനെയാണ് വിജയം. പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. 2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. പരീക്ഷ എഴുതിയ 94.5 […]

Entertainment News

ബിടിഎസ് ലോകമാകെ പടർന്നു പിടിച്ചത് എങ്ങനെ?; ആരാധകരുടെ കയ്യടി നേടി സി ബി എസ് ഇ ചോദ്യപേപ്പർ

  • 10th March 2022
  • 0 Comments

തങ്ങളുടെ സംഗീതത്തിന് ഒരു ലോകത്തെ മുഴുവൻ ചുവടുവെപ്പിച്ച ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബിടിഎസ്. ഇങ്ങ് ഇന്ത്യയിലും ബിടിഎസ് ആരാധകർ ഏറെയാണ്. ഇപ്പോൾ സിബിഎസ്ഇ 9–ാം ക്ലാസിലെ ഇംഗ്ലിഷ് പരീക്ഷയിലാണ് ബിടിഎസിനെക്കുറിച്ച് വന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ബിടിഎസ് ലോകമാകെ പടർന്നു പിടിച്ചത് എങ്ങനെ എന്ന ചോദ്യം ഉൾപ്പെട്ട പരീക്ഷ പേപ്പറിന്റെ ചിത്ര മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബിടിഎസ് ആരാധകർക്ക് ഇതിലധികം സന്തോഷം നൽകുന്ന മറ്റൊരു ചോദ്യം എന്താണെങ്കിലും വേറെ കാണില്ല. […]

National News

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി തന്നെ നടക്കും ,ഓൺലൈൻ വേണമെന്ന ഹർജി തള്ളി

  • 23rd February 2022
  • 0 Comments

സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് എന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

Kerala News

വിവരക്കേട്; ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധത സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ

  • 13th December 2021
  • 0 Comments

സിബിഎസ്ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ സി.ബി.എസ്.ഇ തയ്യാറകണമെന്ന് – സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുവെന്ന നിരീക്ഷണങ്ങളെ വിവരക്കേട് എന്ന് സോണിയ വിശേഷിപ്പിച്ചുഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവയ്ക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്‌ക്കൊപ്പമാണ് താനെന്നും അവര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും […]

National News

അച്ചടക്കമില്ലായ്മ പ്രശ്‌നമല്ലാതായതോടെ കുടുംബങ്ങളിലെ പാറ്റേണ്‍ ഇല്ലാതായി;സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിൽ

  • 13th December 2021
  • 0 Comments

വിവാദമായി സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്ന ചോദ്യം ഉൾപ്പെടുത്തിയത്. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. ”കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ഭാര്യാ വിമോചനം ഇല്ലാതാക്കി എന്ന് നിരീക്ഷിക്കാന്‍ ആളുകള്‍ വൈകി. അനുസരണ ശീലത്തില്‍ മാതൃകയാകാന്‍ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും സാധിച്ചില്ല. പുരുഷനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ഭാര്യയും അമ്മയും ഇല്ലാതായി,” എന്നര്‍ത്ഥം വരുന്ന പാസേജ് നല്‍കി അതിന് അനുസൃതമായ […]

National News

സി.ബി.എസ്.ഇ. പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

  • 24th July 2021
  • 0 Comments

സി.ബി.എസ്.ഇ. പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കാണ് പുതിയ സിലബസ്. പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് 2022ലെ പരീക്ഷ. പുതിയ സിലബസ് ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് രണ്ട് ടേമായി തിരിച്ചിട്ടുണ്ട്.സിലബസിൽ ആദ്യ പകുതി ആദ്യ ടേമിലും രണ്ടാം പകുതി രണ്ടാം ടേമിലും പൂർത്തിയാക്കാനാണ് നിർദേശം. വിദ്യാർത്ഥികൾക്ക് ടേം എൻഡ് പരീക്ഷയുണ്ടാകും. ആദ്യ ടീമിലെ പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും രണ്ടാമത്തെ ടേം […]

National News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന്

  • 17th July 2021
  • 0 Comments

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രി-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

National News

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി

  • 17th June 2021
  • 0 Comments

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ –ബോർ‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി […]

National News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

  • 16th June 2021
  • 0 Comments

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12ാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കാന്‍ ആണ് നിര്‍ദേശം. സിബിഎസ്ഇ വ്യാഴാഴ്ച സുപ്രിം കോടതിയെ നിലപാട് അറിയിക്കും.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരിക്ഷ റദ്ദാക്കാന്‍ നേരത്തെ കേന്ദ്ര നിര്‍ദേശാനുസരണം സിബിഎസ്ഇ തീരുമാനിച്ചിരുന്നു . 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം താരതമ്യം […]

National News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; ഒഴിവാക്കാൻ സാധ്യത; തീരുമാനം ചൊവ്വാഴ്ച

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും. സിബിഎസ്ഇ പരീക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ രണ്ട് നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയിൽ […]

error: Protected Content !!