National News

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസ്; ഓഫീസിലും വീട്ടിലുമടക്കം 15 കേന്ദ്രങ്ങളില്‍ സി.ബി. ഐ റെയ്ഡ്

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ്. പുതിയ അഴിമതി കേസിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറിലും ഡല്‍ഹിയിലുമായി 15 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് പുറത്ത് വന്നിരിക്കുന്നത്. റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. […]

National News

ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളും ഓഫീസുകളും ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2010-2014 കാലയളവുകളിലെ ഇടപാടുകളുടെ പേരിലാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനു സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. രാവിലെ […]

error: Protected Content !!