Kerala News

ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ചു

  • 26th June 2022
  • 0 Comments

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി നാല്‍പത്തി രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ചു. ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി. കാലിത്തൊഴുത്തും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റില്‍ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതില്‍ പുതുക്കി പണിയാനും അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആര്‍ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

error: Protected Content !!