മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി
കൊച്ചി കലൂരിൽ മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടത് പുലർച്ചെ ഒന്നരയോടെ. ഫയർഫോഴ്സിന്റെയും അനിമൽ റെസ്ക്യൂ ടീമംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രണ്ടാഴ്ച മുൻപാണ് 556-ആം നമ്പർ മെട്രോ പില്ലറിൽ പൂച്ച കുടുങ്ങിയത്. പൂച്ചയെ പള്ളുരുത്തിയിലെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. ആദ്യ രണ്ട് ശ്രമം പാളിയതോടെ രാത്രി 12 മണിക്ക് ശേഷം അഗ്നിരക്ഷാസേനയും അനിമൽ റെസ്ക്യൂ സംഘവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തനമാണ് ഫലം കണ്ടത്. ഇന്നലെ ഉച്ചയോടെ ആനിമൽ റെസ്ക്യൂ […]




