ഇടപാടുകള്‍ പണരഹിതമാക്കാന്‍ വില്ലേജ് ഓഫീസുകളിലും ഇ-പോസ് മെഷിന്‍
ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നിലനിര്‍ത്തി കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷിന്‍ ഇടപാടുകള്‍ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് വഴി ഇടപാടുകള്‍ നടത്തുന്ന പലര്‍ക്കും നെറ്റ് ബാങ്കിങ് മുഖേന പണമിടപാടുകള്‍ നടത്താന്‍ അറിയാത്ത […]