Kerala News

വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി മധ്യവയസ്ക്കൻ; കേസെടുത്ത് പോലീസ്

വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മധ്യവയസ്കനെതിരെ പോലീസ് കേസ്. ലക്കിടി സ്വദേശി വേലായുധന്‍ എന്നയാള്‍ക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ ചീട്ട് പോലുമെടുക്കാതെ ഒപിയിലെത്തിയ പ്രതി വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. . സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഒപി നിര്‍ത്തിവെച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വരികയും ചെയ്തു. പിന്നീട് ഇയാളെ ഒപിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയിലെത്തി ചികിത്സ […]

error: Protected Content !!