‘ഞങ്ങൾക്ക് 30 വയസ്സ് തികയുകയാണ്. ഞങ്ങൾ എവിടെയും പോകുന്നില്ല’; സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് കാർട്ടൂൺ നെറ്റ്‍വർക്ക്
തൊണ്ണൂറുകളിലെ കുട്ടികളുടെ ഗൃഹാതുരതയുടെ ഭാഗമാണ് കാർട്ടൂൺ നെറ്റ്‍വർക്ക് ചാനൽ. ടോം ആൻഡ് ജെറി, ബെൻ 10, ദി പവർപഫ് ഗേൾസ് തുടങ്ങിയ കാർട്ടൂണുകളിലൂടെ കുട്ടികളെ പിടിച്ചിരുത്താൻ കാർട്ടൂൺ നെറ്റ്‌വർക്കിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ അനിമേഷൻ, സിനിമ നിർമാണ കമ്പനിയായ വാർണർ ബ്രോസ്. അനിമേഷനും കാർട്ടൂൺ നെറ്റ്‍വർക്കുമായി ലയിക്കാൻ പോവുകയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലയനത്തിന് പിന്നാലെ കാർട്ടൂൺ നെറ്റ്‍വർക്കിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെ കാർട്ടൂൺ നെറ്റ്‍വർക്ക് ചാനൽ ഉടൻ നിർത്തുമെന്ന തരത്തിൽ […]
