ലക്ഷ്യപ്രാപ്തി കൈവരിക്കാന്‍ ശരിയായ കരിയര്‍ വിജ്ഞാനം ആവശ്യം; മന്ത്രി വി. ശിവന്‍കുട്ടി
ശരിയായ കരിയര്‍ വിജ്ഞാനം യഥാസമയത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കിയാലേ അവര്‍ക്ക് ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലൂടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വേണ്ടി 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്ന […]
