ദേവകിക്ക് മറക്കാനാവില്ല സര്‍ക്കാറിന്റെ ഈ കൈതാങ്ങ്
കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ, പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന ഇവര്‍ക്ക് സ്്വപ്നസാക്ഷാത്കാരമാണ് കൃഷ്ണവിലാസം എന്ന് വീട്. സംസ്ഥാന സര്‍ക്കാറും പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയായ വീട്ടില്‍ മെയ് നാലിനാണ് ഇവര്‍ താമസമാക്കിയത്. എലിക്കാട് ഭാഗത്ത്, മഴപെയ്താല്‍ വെള്ളം […]