കൊള്ളസംഘം പൊലീസ്‌വേഷത്തിലെത്തി കാര്‍ തട്ടിയെടുത്തു; രണ്ട് പേര്‍ക്ക് പരിക്ക്
യാത്രക്കാരെ ആക്രമിച്ച ശേഷം കൊളളസംഘം കാറുമായി കടന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പാലക്കാട് സ്വദേശികളായ നവനീത്, മുനീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസ് യൂണിഫോമിലാണ് കാര്‍ കടത്താന്‍ എത്തിയ കൊളള സംഘം എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ബിസിനസുകാരായ മുനീറും നവനീതും തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മരുത ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് പൊട്രോള്‍ പമ്പിന് അടുത്ത് വെച്ച് ആക്രമണത്തിനിരയാവുന്നത്. ആദ്യം പൊലീസ് വേഷത്തിലെത്തിയവര്‍ […]