മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ട കാറപകടം; അപകടത്തിന് കാരണം മദ്യ ലഹരിക്ക് പുറത്തുള്ള മത്സരയോട്ടമെന്ന് മൊഴി
മിസ് കേരള ആൻസി കബീർ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കി . ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് മൊഴി. . പക്ഷെ അമിതവേഗതയ്ക്ക് കേസെടുക്കാന‍് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് […]
