National News

നിർത്തിയിട്ടിരുന്ന കാർ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം; വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി

  • 8th August 2023
  • 0 Comments

നിർത്തിയിട്ടിരുന്ന കാർ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം.മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. അപകടസ്ഥലത്തുണ്ടായിരുന്നവരുടെ ഇടപെടലിലൂടെ കാറിലുണ്ടായിരുന്ന പിതാവിനെയും 13 വയസ്സുകാരി മകളെയും രക്ഷപ്പെടുത്തി. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളച്ചാട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ട് നീങ്ങി താഴേയ്ക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരുടെ കൃത്യമായ ഇടപെടലിലൂടെ വാഹനത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ സാധിച്ചു. കാർ മറിയാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ തന്നെ ഇവർ പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുവരും മുങ്ങി പോകുമെന്ന ഘട്ടത്തിലാണ് സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ വെള്ളച്ചാട്ടത്തിലേക്കിറങ്ങി ഇരുവരെയും […]

error: Protected Content !!