Kerala News

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

  • 12th March 2023
  • 0 Comments

കാസർഗോഡ് പുല്ലൊടിയിൽ പൊയ്നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് തീതീപിടിച്ചു. ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. രാവിലെ പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിന് പങ്കെടുക്കാൻ പി[പോകുമ്പോളാണ് അപകടം സംഭവിച്ചത്.കാറില്‍ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയില്‍പ്പെട്ട കുടുംബം കാർ നിർത്തി ഇറങ്ങുകകായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Kerala News

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;ഡ്രൈവർ രക്ഷപ്പെട്ടു

  • 3rd February 2023
  • 0 Comments

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന വാഹനമാണ് കത്തിയത്. അപകട സമയത്ത് സനോജ് മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. യാത്രാമധ്യേ നാട്ടുകാര്‍ വണ്ടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് വണ്ടി ഒതുക്കിയത്. വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തേക്കിറങ്ങി ഓടുകയുമായിരുന്നു.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

Kerala News

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു

  • 12th March 2022
  • 0 Comments

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട ഒന്നര മാസം മുമ്പ് വാങ്ങിയ റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും […]

error: Protected Content !!