പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; ആളപായമില്ല
വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി 22 -ാം വളവിൽ ഫോറസ്റ്റ് ഓഫീസിനടുത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞു. 300 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന നാല് യുവാക്കളെയും രക്ഷപ്പെടുത്തി.പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാല് പേരെയും രക്ഷപ്പെടുത്തിയത്. പുനലൂരിൽ നിന്ന് പൊൻമുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളാണ് അപകടത്തിൽ പെട്ടത്.പൊന്മുടി സന്ദര്‍ശിച്ച ശേഷം തിരിച്ചിറങ്ങുമ്പോള്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. പൊന്മുടിയിലും പരിസരങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ മോശം കാലാവസ്ഥയായിരുന്നു. കനത്തമഴയും മൂടല്‍മഞ്ഞുമാണ് ഈ മേഖലയില്‍ […]