kerala Kerala

വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍

  • 3rd April 2024
  • 0 Comments

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍.റേഞ്ചര്‍ ബി ആര്‍ ജയന്‍, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍ അജയ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫിന്റെതാണ് ഉത്തരവ് കുറ്റകൃത്യം കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും വ്യക്തിവൈരാഗത്തിന്റെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണില്‍ […]

Kerala News

ബാഗിനുള്ളിൽ 115 പൊതി കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

  • 24th November 2023
  • 0 Comments

തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്.(എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Kerala

പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചു വിൽപ്പന; അതിഥി തൊഴിലാളി പിടിയിൽ

  • 4th November 2022
  • 0 Comments

പശ്ചിമ ബംഗാളിൽനിന്ന് കഞ്ചാവ് എത്തിച്ചു വിൽപ്പന. അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റോയേജ് അലിയാണ് പിടിയിൽ ആയത്. കോതമംഗലം എക്സൈസ് സംഘമാണ് പിടിച്ചത്. വിതരണത്തിനായി കൊണ്ട് വന്ന നാല് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

Local

പെരിന്തൽമണ്ണയിൽ 156 കിലോ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

  • 7th October 2022
  • 0 Comments

മലപ്പുറം: പെരിന്തൽമണ്ണ ബൈപ്പാസിൽ വെച്ച് 78 പാക്കറ്റ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ കാരാട്ടുകുന്ന് മുഹമ്മദ് റാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ഹർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മിനി ലോറിയിലാണ് 156 കിലോ കഞ്ചാവ് ആണ് ഇവർ കടത്താൻ ശ്രമിച്ചത്. പോലീസ് പരിശോധനക്ക് ഇടയിൽ ഇവർ പിടിയിലാവുകയായിരുന്നു.മിനിലോറിയുടെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഐപിഎസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. പ്രതികൾ മുൻപും ഒട്ടേറെ കേസുകളിൽ പിടിയിലായവരാണ്. സംസ്ഥാനത്തു കഞ്ചാവ് […]

Kerala

‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ട; രാജ്യവ്യാപകമായുള്ള സിബിഐ പരിശോധനയിൽ 175 പേർ അറസ്റ്റിൽ

  • 29th September 2022
  • 0 Comments

ദില്ലി : സിബിഐ രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്. ആറായിരത്തിഅറുന്നൂറോളം പേരെ പരിശോധിച്ചതിന് ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ […]

Kerala

കഞ്ചാവ് വേട്ട; ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രാഞ്ചി വീണ്ടും കഞ്ചാവുമായി പിടിയിൽ

  • 26th September 2022
  • 0 Comments

കൽപ്പറ്റ: കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. പ്രാഞ്ചി എന്ന അറിയപ്പെടുന്ന വൈത്തിരി കോട്ടപ്പടി കെ ബി റോഡ് പഴയടത്ത് വീട്ടിൽ ഫ്രാൻസിസിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം തന്നെയാണ് ഇപ്പോഴും ഫ്രാൻസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഞായറാഴ്ച മേപ്പാടിയിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയിലെ 106-ാം നമ്പർ മുറിയിൽനിന്നാണ് പ്രാഞ്ചിയെ എക്സൈസ് പിടികൂടിയത്. ഇയാളിൽനിന്ന് 205 ഗ്രാം കഞ്ചാവും […]

Kerala

ചെറു പൊതികളിലായി 53 ഗ്രാം കഞ്ചാവ്; യുവതിയടക്കമുള്ള കഞ്ചാവ് വിൽപ്പന സംഘത്തെ നാട്ടുകാർ പിടിച്ചു പോലീസിന് കൈമാറി

  • 25th September 2022
  • 0 Comments

വയനാട്: പനമരത്ത് യുവതി അടക്കമുള്ള ലഹരി വിൽപ്പന സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പ്രദേശത്ത് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് എത്തിയ സംഘത്തിൽ നിന്ന് ചെറുപൊതികളിലാക്കിയ നിലയിൽ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നിലമ്പൂർ വണ്ടൂർ ചന്തുള്ളി അൽ അമീൻ (30), പച്ചിലക്കാട് കായക്കൽ ഷനുബ് (21), പച്ചിലക്കാട് കായക്കൽ തസ്ലീന(35) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും […]

Local

കണ്ണൂർ – തളിപ്പറമ്പ് ദേശീയപാതയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട

  • 11th September 2022
  • 0 Comments

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്തു വെച്ചു 10 കിലോ കഞ്ചാവ് വേട്ട. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ മൻസൂറാണ് എക്സസൈസിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കഞ്ചാവ് കടത്തികൊണ്ട് വന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവതി യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് […]

error: Protected Content !!