കുന്ദമംഗലത്ത് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
കൈരളി വായനശാലാ വയോജനവേദിയുടെയും, കുന്ദമംഗലം പഞ്ചായത്ത് ആയുഷ് ആയുര്‍വേദ മെഡിക്കല്‍ സെന്ററിന്റെയും, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫേര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. കുന്ദമംഗലം ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സിമി പി ക്യാമ്പിന് നേതൃത്വം നല്‍കി. കൂടരഞ്ഞി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ലിയ കെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ തിരുവലത്ത് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. […]