പള്ളിപരിപാടിക്ക് എത്തിച്ച ഒട്ടകത്തിന് ക്രൂര മർദനം;ആറുപേർ അറസ്റ്റിൽ
മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ (40), തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ (32), മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി (35), മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം (32), സെയ്ദു മുഹമ്മദ് (36), ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത്.തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്.ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചത്. കണ്ടുനിന്നവർ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നീട് […]