അയോധ്യ രാമക്ഷേത്രത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ യുവാവ് പിടിയില്‍
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേല്‍ ആണ് അറസ്റ്റിലായത്. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം. ബൈക്കിലെത്തി ഹെല്‍മറ്റില്‍ ഘടിപ്പിച്ച് ക്യാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.