സത്യം എന്തായാലും പുറത്തുവരും, സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവ; ആരോപണവുമായി ബബിത ഫൊഗട്ട്
ബ്രിജ്‌ഭൂഷൺ സിംഗിനെതിരെ സമരം ചെയുന്ന ഗുസ്തി താരങ്ങളുടെ മുൻ നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരവും ബി.ജെ.പി. നേതാവുമായ ബബിത ഫൊഗട്ട്.കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന് ട്വിറ്ററിൽ കൂടി പുറത്തിറക്കിയ പ്രസ്താവനയിൽ ബബിത ആരോപിച്ചു. സാക്ഷി മാലികും അവരുടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നുമുള്ള ചില ബിജെപി നേതാക്കളുടെ […]
