വെല്‍കം 2020 കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍
പുതുവര്‍ഷം സന്തോഷവും സുരക്ഷിതവും ആരോഗ്യവുമുളള ഹരിത വര്‍ഷമാക്കി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വെല്‍കം 2020 കാമ്പയിന്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ 13900 എന്‍എസ്എസ് വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ജനുവരി ഒന്ന് മുതല്‍ 26 വരെ വിവിധ പരിപാടികളോടെയാണ് കാമ്പയിന്‍ ഒരുക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് രാവിലെ 8.30 ന് കോഴിക്കോട് ബീച്ച് പരിസരത്തുനിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നേതൃത്വം […]
