കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസ്; പിഎൻബി സീനിയർ മാനേജറിന് സസ്പെൻഷൻ
കോഴിക്കോട് : കോഴിക്കോട് കോർപറേഷനിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. ബാങ്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടും. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയ ബാങ്ക് മുൻ മാനേജർ റിജിലിനെ സസ്പെന്റ് ചെയ്തു. ടൌൺ പൊലീസ് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങൾ പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ 13 അക്കൌണ്ടിൽ നിന്നാണ് തുക നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മാനേജർ സി ആർ വിഷ്ണുവാണ് 984000 […]
