സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ജില്ലാ ഭരണകൂടം
സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി കോഴിക്കോട് ബീച്ചില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്തൂപം സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബീച്ചില്‍നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. സ്തൂപം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു. ഓരോ ദിവസവും 8 ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ പഴയ […]