ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ച് കമൽനാഥ്,മുറിച്ച കേക്കിൽ ഹനുമാന് രൂപവുംമതനിന്ദയെന്ന് ബിജെപി
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ ജന്മദിന കേക്കിനെ ചൊല്ലി വിവാദം.വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു.ചിന്ദ്വാരയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളാണ് കേക്ക് കൊണ്ടുവന്നത്.കുങ്കുമ നിറത്തിലുളള കൊടിയും ഏറ്റവും മുകള്‍ ഭാഗത്തായി ഹനുമാന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ള ക്ഷേത്രാകൃതിയിലുള്ള കേക്കാണ് കമല്‍നാഥ് മുറിച്ചത്. ജന്മനാടായ ചിന്ത്വാരയില്‍ മൂന്ന് ദവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു കമല്‍നാഥ്.ഇതു മതനിന്ദയാണെന്ന് […]
