ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാനാണ് കിഫ്ബി തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 1100 കോടി ഗ്രീന്‍ ബോണ്ടായോ ഗ്രീന്‍ വായ്പയായോ സമാഹരിക്കാനാണു ലക്ഷ്യം. എങ്ങനെ വേണമെന്നതില്‍ കിഫ്ബി തീരുമാനമെടുക്കുമെന്നും വിദേശത്തല്ലാത്തതിനാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അതൃപ്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പടച്ചുവിട്ടതെന്ന് തോമസ് ഐസക് പറഞ്ഞു. അവകാശ ലംഘന വിഷയത്തില്‍ മറുപടി വൈകുന്നതില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. അവകാശം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണ്. […]