National

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 9 ലേക്ക് മാറ്റി

  • 19th March 2024
  • 0 Comments

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ചവേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ച സുപ്രീം കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള സര്‍ക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികള്‍ മുന്‍വിധിയോടെയെന്നും കേന്ദ്രം വാദിച്ചു. ഉപഹരജികളില്‍ മറുപടി […]

National

‘സിഎഎ അംഗീകരിക്കാനാകില്ല, സാമൂഹിക ഐക്യം തകര്‍ക്കും’; രൂക്ഷവിമര്‍ശനവുമായി വിജയ്

  • 12th March 2024
  • 0 Comments

ചെന്നൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമത്തില്‍ കുറിച്ചു. തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള വിജയ്യുടെ ആദ്യരാഷ്ട്രീയ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ വിജയ് […]

kerala Kerala kerala politics National

പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി രാഷ്ട്രീയ സംഘടനകള്‍; തിരുവനന്തപുരത്തെ മാര്‍ച്ചില്‍ 102 പേര്‍ക്കെതിരെ കേസ്

  • 12th March 2024
  • 0 Comments

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകള്‍. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും […]

National

പൗരത്വ ഭേദഗതി നിയമം; സിഎഎയെ ചോദ്യം ചെയ്യുന്ന 200 ഓളം പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

  • 31st October 2022
  • 0 Comments

ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ദീപാവലി അവധിക്ക് ശേഷം ചേരുന്ന സുപ്രീം കോടതി ഇന്ന് 240 ഓളം പൊതുതാൽപര്യ ഹർജികൾ പരിഗണിക്കും. വിവാദമായ പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎയെ ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹർജികളാണ് ഇവയിൽ ഭൂരിഭാഗവും. ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം കേൾക്കുന്ന 232ഓളം ഹർജികൾ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളാണ്. പൗരത്വ ഭേദഗതി നിയമത്തെ […]

National News

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം; മുസ്ലിം ലീഗിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

  • 15th June 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ളീം ലീഗിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ.പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുന്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രണ്ടും രണ്ട് വിജ്ഞാപനങ്ങളാണെന്നും കേന്ദ്രസർക്കാർ വാദിക്കും. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. […]

National News

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‍ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാൻ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഇന്ന് ഫയൽ ചെയ്യും. വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികളുടെ അപേക്ഷകളാണ് കേന്ദ്രം ക്ഷണിച്ചത്. […]

National News

മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു;പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2019 ല്‍ കൊണ്ടു വന്ന നിയമം ചട്ടങ്ങള്‍ കൃത്യമായി രൂപപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്. 1955 പൗരത്വ നിയമത്തിന്​ […]

Kerala News

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  • 24th February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിർണായക നീക്കവുമായി സർക്കാർ.ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ […]

National News

പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്നാട്

  • 19th February 2021
  • 0 Comments

പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട്ടില്‍ റദ്ദാക്കി. 1500 ലധികം കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം.പൊലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും. തെങ്കാശിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ആയിരുന്നു പ്രഖ്യാപനം.

Kerala News

കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ല; പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും രമേശ് ചെന്നിത്തല

  • 15th February 2021
  • 0 Comments

പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനെന്നും .തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമര്‍ശനം മാത്രം. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. […]

error: Protected Content !!