ഓട്ടിസമുള്ള മകനെ നഗ്നനാക്കി ഗാരേജിൽ തള്ളി, തണുത്തു മരവിച്ച് മകൻ മരിച്ചു ; പോലീസുകാരനായ അച്ഛൻ കുറ്റവാളി
ഓട്ടിസമുള്ള എട്ട് വയസുകാരൻ മകനെ തണുത്ത് വിറച്ച് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരൻ. ന്യൂ യോർക്ക് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മിഷേൽ വാൽവയെ ആണ് മകൻറെ മരണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയത്. മൂന്ന് വർഷം മുൻപാണ് ഗാരേജിൽ തണുത്ത് വിറച്ച നിലയിൽ മിഷേലിൻറെ എട്ടുവയസുകാരൻ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈപ്പോതെർമിയ മൂലം ഹൃദയാഘാതമുണ്ടായാണ് എട്ടുവയസുകാരനായ തോമസ് മരിച്ചതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമാക്കിയത്. ലോംഗ് ഐലൻഡ് സ്വദേശിയാണ് മിഷേൽ. മൂന്നാം ക്ലാസിൽ […]
