Kerala News

സി എം രവീന്ദ്രന്‍ ചികിത്സക്കായി മെഡിക്കല്‍ കോളജില്‍ തുടരണമോ വേണ്ടയോ എന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം ഉടന്‍

  • 9th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം ഉടന്‍. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് രവീന്ദ്രന്‍ ഡോക്ടര്‍മാരെ അറിയിച്ചത്. കടുത്ത തലവേദന, തളര്‍ച്ച, ശ്വാസകോശ ബുദ്ധിമുട്ട് തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ രവീന്ദ്രന്‍ ചികില്‍സ തേടിയത്. പ്രാഥമിക പരിശോധനക്ക് ശേഷം കിടത്തി ചികിത്സക്കായി അദ്ദേഹത്തെ മെഡിസിന്‍ വാര്‍ഡിലേക്കും പിന്നീട് പേവാര്‍ഡിലേയ്ക്കും മാറ്റി. മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു […]

Kerala News

സി എം രവീന്ദ്രന് മൂന്നാം തവണയും ഇ ഡിയുടെ നോട്ടീസ്; പത്താം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരാവണം

  • 4th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കുന്നത്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കോവിഡ് ബാധിതനായി രവീന്ദ്രന്‍ ചികിത്സയിലായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെയാണ് വീണ്ടും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി രജിസ്ട്രേഷന്‍ വകുപ്പിനും […]

സി.എം.രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കാനുറച്ച് ഇ.ഡി

  • 21st November 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടിസ് നല്‍കും. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഇ.ഡി ഒരുങ്ങുന്നത്. എം.ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് തലേദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടിവെക്കുകയായിരുന്നു. നിലവില്‍ കൊവിഡ് […]

error: Protected Content !!