ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറി,ബംഗാളില്‍ തൃണമൂല്‍ തേരോട്ടം,ബാലിഗഞ്ചില്‍ സി.പി.ഐ.എം രണ്ടാം സ്ഥാനത്ത്
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപിക്ക് തോല്‍വി.ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ വിജയിച്ചത്.വോട്ടെണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോളിനെ രണ്ടരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശത്രുഘൻ സിൻഹ വലിജയിച്ചു. സിപിഎം സ്ഥാനാർത്ഥി പാർത്ഥ മുഖർജിക്ക് എട്ടു ശതമാനം വോട്ടു കിട്ടി. ഇതാദ്യമായാണ് തൃണമൂൽ കോൺഗ്രസ് അസൻസോൾ മണ്ഡലത്തിൽ വിജയിക്കുന്നത്. ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോ, ബാലിഗഞ്ചില്‍ വിജയം […]
