Kerala News

ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ മുട്ടാഞ്ചേരി സ്വദേശി മരണപ്പെട്ടു

  • 19th September 2020
  • 0 Comments

കഴിഞ്ഞ ദിവസം ആനപ്പാറ വരട്ട്യാക്കിനിടയിൽ നടന്ന അപകടത്തിൽ ചികിത്സയിലിരുന്ന മുട്ടാഞ്ചേരി സ്വദേശി മരണപ്പെട്ടു. മുട്ടാഞ്ചേരി ചാത്തനാവരമ്പത്ത് സ്വദേശി പ്രദീപ് (44) ആണ് മരണപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം റോഡരികിൽ വാഹനം നിർത്തി റോഡ് മുറിച്ച് കടന്ന് മീൻ വാങ്ങി തിരിച്ചു മടങ്ങവെയാണ് മറ്റൊരു ബൈക്ക് വന്ന് ഇദ്ദേഹത്തെ തട്ടി അപകടമുണ്ടാകുന്നത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് ഇദ്ദേഹം മരണപ്പെടുന്നത്.

error: Protected Content !!