അധികനികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു: ബിവിവിഎസ്
കോഴിക്കോട്: അധിക നികുതി ചുമത്തി വ്യാപാരികളെയും വ്യവസായികളെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. വസന്ത രാജ് ആരോപിച്ചു. നികുതിഭാരം കാരണം നിരവധി കടകള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സന്തോഷ് സഹദേവന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ചാല ജി. മണി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ടി.വി. ശ്രീധരന്‍ […]
