Kerala

ഫിറ്റ്നസ് ടെസ്റ്റിൻറെ തുക കുറച്ചില്ല; പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു

  • 3rd December 2022
  • 0 Comments

ഫിറ്റ്നസ് ടെസ്റ്റിൻറെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിൻറെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ആർടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ […]

Kerala News

ബസ് ചാർജവർദ്ധന വൈകുന്നു; സംസ്ഥാന വ്യാപകമായി നാളെ മുതൽ അനിശ്ചിതകാല സമരം

  • 23rd March 2022
  • 0 Comments

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നാളെ മുതൽ അനിശ്ചിതകാല ബസ് സമരം. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾക്ക് പ്രതിഷേധമുണ്ട് . രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ […]

Kerala News

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

  • 8th March 2022
  • 0 Comments

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.ത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്ന് ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു.32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.ഈ മാസം 31നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ […]

Kerala News

സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട്;സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

  • 18th December 2021
  • 0 Comments

ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസമൊന്നും ആയില്ലെന്ന് ആരോപിച്ചായിരുന്നു ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നതാണ് ബസ് ഉടമകളുടെ […]

Kerala News

ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

  • 17th December 2021
  • 0 Comments

സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി.ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിചാണ് സ്വകാര്യ ബസ് ഉടമകൾ ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്.സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. .വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ […]

Kerala News

ശമ്പള പരിഷ്കരണം;ചർച്ച പരാജയം ; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

  • 4th November 2021
  • 0 Comments

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും. വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ബിഎംഎസ്, കെഎസ്ആർടിഇഎ യൂണിയനുകൾ 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് […]

Trending

ഫെബ്രുവരി നാല് മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ്സ് പണിമുടക്ക്

കോഴിക്കോട്; സംസ്ഥാനത്ത് ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരമെന്ന് ബസ് ഓപ്പറ്റേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പെരിങ്ങളം അറിയിച്ചു.

Kerala

നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

  • 18th November 2019
  • 0 Comments

തിരുവനന്തപുരം: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് ബസുടമകൾക്ക് മന്ത്രി ഉറപ്പ് നൽകി. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം […]

News

മിനിമം 10 രൂപയാക്കണം; നവംബര്‍ 20 ന് ബസുടമകളുടെ സൂചന പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ബസ്സുടമകള്‍ മുന്നോട്ടുവെക്കുന്നത്. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

News

ബസ്സ് ജീവനക്കാരന് മര്‍ദ്ദനം: നാളെ സൂചന പണിമുടക്ക്

ഓമശ്ശേരി : ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബസ്സ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികളാണ് പണി മുടക്കുന്നത്. ജീവനക്കാരനെ അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതിനാലാണ് പണിമുടക്ക് എന്നാണ് വിവരം.

error: Protected Content !!