Local News

ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാന്‍ ശ്രമം പണ്ടാരപറമ്പ് പുഴക്കലില്‍ സംഘര്‍ഷം

  • 11th August 2022
  • 0 Comments

ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാന്‍ ശ്രമം പണ്ടാരപറമ്പ് പുഴക്കലില്‍ സംഘര്‍ഷം. പുഴക്കലില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം ലീഗ് ലീഗ് നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാനാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ പോലീസ് സംരക്ഷണയോടെ പിഡബ്ലിയുഡി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തെത്തിയത്. ഉദ്യോഗസ്ഥര്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ. ഉസ്സയില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ. സലീം, പഞ്ചായത്ത് മുസ്ലിം […]

Local

കാരന്തൂരിലെ അപകട ഭീഷണി ഉയര്‍ത്തിയ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി

  • 21st September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ പിക്കപ്പ് ലോറിയിടിച്ച് ബസ് സ്റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലായിരുന്നതിനെത്തുടര്‍ന്ന് കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുകയായിരുന്നു. വാഹനം ഇടിച്ച ഉടമകളുടെ ചിലവില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിക്കുകയും ചെയ്യും.

Local

പിക്കപ്പ് ലോറിയിടിച്ച ബസ് സ്‌റ്റോപ്പ്; ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു

  • 21st September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്‌റ്റോപ്പ് ഭീഷണിയാവുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയിടിച്ച് ബസ് സ്‌റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലാണ് ബസ് സ്റ്റോപ്പ്. തെട്ടടുത്ത് ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കുന്നുണ്ട്, അബദ്ധവശാല്‍ ആരെങ്കിലും കയറിയിരുന്നാല്‍ ബസ് സ്റ്റോപ്പ് ആ നിമിഷം തകര്‍ന്ന് വീഴും എന്ന നിലയിലാണ്. തൂണുകളും മേല്‍ക്കൂരയും എല്ലാം ഇളകി നില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ […]

error: Protected Content !!