പ്രൈവറ്റ് ബസ് തൊഴിലാളികളുടെ കഷ്ടപ്പാടില്‍ സര്‍ക്കാര്‍ ഇടപെടണം;മിനി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
സംസ്ഥാനത്തെ ബസ് ഓര്‍ണര്‍മാരും തൊഴിലാളികളും വലിയ കഷ്ടപ്പാടിലാണെന്നും സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള മിനി ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളും മുതലാളിമാരും വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും നിത്യജീവിതത്തിനു പോലും ബുദ്ധിമുട്ടുമ്പോള്‍ കോവിഡ് അവരുടെ കുടുംബജീവിതം കഷ്ടപ്പാടില്‍ ആക്കിയിരിക്കുകയാണ് എന്നും അസ്സോസിയേഷന്‍ പറഞ്ഞു. ബസിലെ ഓണര്‍മാരായ ആളുകള്‍ 36,000 രൂപയോളം ടാക്‌സും ക്ഷേമനിധിയും അടച്ചു കൊണ്ടിരിക്കുന്നുണ്ട,് ഏകദേശം എഴുപതിനായിരം രൂപയോളം ഇന്‍ഷ്വറന്‍സും വരുന്നുണ്ട് കൂടാതെ […]
