മിനിമം ചാർജ് 10 രൂപയാക്കും;ബസ് ചാർജ് വർധനയ്ക്ക് അംഗീകാരം,വിദ്യാർത്ഥികളുടെ കൺസഷനിൽ മാറ്റമില്ല
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഇതോടെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി തുടരും.