ആവശ്യം ന്യായം;ബസ് ചാർജ് വർധന അനിവാര്യമെന്ന് ആന്റണി രാജു
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും.മന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ […]