Kerala

കോട്ടയത്ത് ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ സംഭവം; ബസ് പിടിച്ചെടുത്ത് പോലീസ്, ഡ്രൈവർക്കെതിരെ നടപടി

  • 8th October 2022
  • 0 Comments

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണ സംഭവത്തിൽ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. അപകടമുണ്ടാക്കിയ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് കോട്ടയം ആർടിഒ വ്യക്തമാക്കി. രണ്ട് കേസുകളാണ് ബസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനത്തിന്റെ, ഡ്രൈവർ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോർ തുറന്നിട്ടതിന് ബസുടമയ്‌ക്കെതിരെ കേസെടുക്കും. അമിത വേഗതയിൽ ബസോടിച്ചതിനാണ് മറ്റൊരു കേസ്. ഉച്ചയോടെ ചിങ്ങവനം പൊലീസ് കുട്ടിയുടെയും പിതാവിന്റെയും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൈനടി കോട്ടയം റൂട്ടിലോടുന്ന ചിപ്പി എന്ന […]

Kerala

സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു വീണു; 13 വയസുകാരന് പരിക്ക്

  • 8th October 2022
  • 0 Comments

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു വീണു. കോട്ടയം ചിങ്ങവനം പവർ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 13 വയസുകാരനായ അവിറാമിനാണ് ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. മുഖത്തും കൈകൾക്കുമാണ് പരിക്ക്. ചികിത്സ പുരോഗമിക്കുകയാണ്. വിദ്യാർത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ് നിർത്താൻ തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ബസ് പിന്നീട് നാട്ടുകാർ തടഞ്ഞുവെച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് പ്രതികരിച്ചു. ബസ് ജീവനക്കാർ മകന്റെ ആരോഗ്യനില പരിശോധിക്കാൻ ശ്രമിച്ചില്ലെന്നും […]

Kerala

വടക്കാഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസിനെതിരെ മുൻപും കേസുകൾ, ആർസി റദ്ദാക്കാൻ നടപടി

  • 6th October 2022
  • 0 Comments

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും. അതേസമയം അപകട കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ലീസ് […]

Kerala

കാസർഗോഡ് സ്കൂൾ ബസ് മറിഞ്ഞ് 35 വിദ്യാർത്ഥികൾക്ക് പരിക്ക്

  • 29th September 2022
  • 0 Comments

കാസർഗോഡ്: ചാലയിൽ സ്കൂൾ ബസ് മറിഞ്ഞ് 35 വിദ്യാർത്ഥികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപിസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ബദിരയിലെ പിടിഎം എയുപി സ്കൂളിന് വേണ്ടി ഓടുന്ന ബസാണ്അ പകടത്തിൽപ്പെട്ടത്. ചാലയിൽ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിൻറെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നതായി രക്ഷാ പ്രവർത്തനം നടത്തിയവർ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതിലധികം വിദ്യാർത്ഥികളെ പ്രഥമ ശുശ്രൂഷ നൽകിയ […]

National News

തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞു ; എട്ട് മരണം; 20 പേർക്ക് പരിക്ക്

  • 19th March 2022
  • 0 Comments

കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക് .ഇന്ന് രാവിലെ ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 60പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെല്ലാം ചെറുതും വലുതുമായി പരുക്കേറ്റിട്ടുണ്ട്. 20 പേർക്ക് പരുക്ക് ഗുരുതരമാണ്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു, “കർണ്ണാടകയിലെ […]

Kerala News

കാസര്‍ഗോഡ് ബസ് അപകടം; അഞ്ചുപേര്‍ മരിച്ചു

  • 3rd January 2021
  • 0 Comments

കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 12.30 ഓടെയാണ് സംഭവം. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് കുട്ടികളും […]

Kerala News

കാസര്‍ഗോഡ് ബസ് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

  • 3rd January 2021
  • 0 Comments

കാസര്‍ഗോഡ് ബസ് മറിഞ്ഞു. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം 12.30 ഓടെ കാസര്‍ഗോട്ടെ പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കല്യാണത്തിനായി എത്തിയ കര്‍ണാടകസ്വദേശികളടക്കം മുപ്പതിലധികം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. അബോധാവസ്ഥയിലായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കര്‍ണാടകയിലെ ആശുപത്രികളിലടക്കമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളപായമുണ്ടായതായി ഇതുവരെ […]

Local

ഐഐഎം നു സമീപം ബൈക്ക് യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റു

  • 25th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ഐഐഎം നു സമീപം ബസ്സിടിച്ച് പരിക്കേറ്റു. പന്തീര്‍പ്പാടം കാരക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍(35) ആണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

error: Protected Content !!