ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ 17 മരണം. കേരളത്തിൽ ജാഗ്രത തുടരണം

ബുറേവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 17 മരണം റിപ്പോർട്ട് ചെയ്തു. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശം. നിരവധി വീടുകൾ തകർന്നു. കേരളത്തിൽ ജാഗ്ര തുടരണമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട് മത്സ്യബന്ധനത്തിന് ഇന്നും വിലക്കുണ്ട്. നിലവിലുള്ളയിടത്ത് അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര […]

ശക്തി കുറഞ്ഞ് ബുറേവി; കേരളത്തില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം മാത്രം, മഴയ്ക്ക് സാധ്യത

  • 4th December 2020
  • 0 Comments

ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ ബുറേവി ചുഴലിക്കാറ്റ് കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കി.മീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കി.മീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 160 കി.മീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത […]

ബുറേവി ചുഴലിക്കാറ്റ്;ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.അഗ്നിരക്ഷ സേന പൂർണമായി സജ്ജമാണ്. സിഫിൽ ഡിഫൻസ് വോളണ്ടിയർമാരെ വിവിധ മേഖലകളിൽ വിന്യസിച്ചു. വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാൻ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു. എല്ലാ […]

ബുറേവി;കേരള തീരത്ത് റെഡ് അലര്‍ട്ട്

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തേ ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് ‍ യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരുന്നു,ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ അറിയിച്ചു. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ […]

ബുറേവി ചുഴലിക്കാറ്റ്; കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്രജലക്കമ്മീഷന്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് […]

ബുറേവി ചുഴലിക്കാറ്റ്; കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് […]

error: Protected Content !!