ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ ചുമതലയേൽക്കും
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേലിനെ തെരെഞ്ഞെടുത്തു ഇന്ന് ഉച്ചക്ക് കേന്ദ്ര നിരീക്ഷകരായ നരേന്ദ്രസിങ് തോമർ, പ്രൾഹാദ് ജോഷി, ജനറൽ സെക്രട്ടറി തരുൺ ചൗഗ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗമാണ് പട്ടേലിനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്നാണ് അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിൽ പുതിയ നേതാവിനെ കണ്ടെത്തിയത്. ഗവർണർ ആചാര്യ ദേവ്രഥുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തി സത്യപ്രതിജ്ഞാ തിയതി തീരുമാനിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മോദി-ഷാമാരുടെ വിശ്വസ്തനുമായ പ്രഫുൽ ഖോട പട്ടേൽ […]