ബുംറക്ക് പകരം സന്ദീപ് വാര്യർ മുബൈ ഇന്ത്യൻസ് ടീമിൽ
പരിക്ക് മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മലയാളി താരം സന്ദീപ് വാര്യർ മുംബൈ ഇന്ത്യൻസ് ടീമിൽ. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ഭാഗമായിരുന്നു വാര്യർ. ആഭ്യന്തര സർക്യൂട്ടിൽ 69 ടി20 മത്സരങ്ങൾ ഉൾപ്പെടെ 200-ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് തന്റെ കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.