National News

കർണാലിൽ അരി മിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു; നാല് മരണം

  • 18th April 2023
  • 0 Comments

ഹരിയാനയിലെ കർണാലിൽ കെട്ടിടം തകർന്ന് അപകടം. അരി മിൽ പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. സംഭവത്തിൽ നാല് പേർ മരണപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ ഉള്ളില്‍ 150 തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ശിവ് ശക്തി മിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണത്.കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിരുന്നതായി ആക്ഷേപം […]

error: Protected Content !!