കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം
മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ അടുക്കത്ത് കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമായി. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ കെ വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ അശോകന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്നിസ് തോമസ്, സി […]