ബഫര്‍സോണ്‍ വിഷയം, മുഖ്യമന്ത്രി ഇടപെടുന്നു; ഉന്നതതലയോഗം വിളിച്ചു
ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.നാളെയാണ് യോഗം.എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും വനംമന്ത്രി പറഞ്ഞു. വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് […]