ബഫർ സോൺ; മുൻ ഉത്തരവിൽ ഭേദഗതി കൊണ്ട് വന്ന് സുപ്രീം കോടതി
ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി മുൻ ഉത്തരവിൽ സുപ്രീം കോടതി ഭേദഗതി കൊണ്ട് വന്നു. ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്. ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തം […]