ബഡ്‌സ് സ്‌കൂളിന് സ്വന്തം വാഹനം നൽകി വേളം ഗ്രാമപഞ്ചായത്ത്
ബഡ്‌സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നൽകി വേളം ഗ്രാമ പഞ്ചായത്ത്. വേളം മാമ്പ്ര മലയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിനാണ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നൽകിയത്.ഏകദേശം അൻപതോളം ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കാൻ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തിൽ എത്തിച്ചിരുന്നത്.സ്മാർട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്‌സ് സ്‌കൂൾ. തൊഴിൽ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.ബസിന്റെ ഫ്‌ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ […]
