National

‘ഇന്ത്യയെ ഒരു സാമ്പത്തിക സൂപ്പർ പവർ ആക്കുന്ന ബജറ്റ്’; യോഗി ആദിത്യനാഥ്

  • 1st February 2023
  • 0 Comments

2023-24 ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ന്യൂ ഇന്ത്യ’ എന്ന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് രണ്ടാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ്. രാജ്യത്തിന്റെ അഭിവൃദ്ധിയും 130 കോടി ഇന്ത്യക്കാരുടെ ഉന്നമനവുമാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും യോഗി ട്വിറ്ററിൽ കുറിച്ചു. ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതാണ് ബജറ്റ്. ഇന്ത്യയെ ഒരു സാമ്പത്തിക സൂപ്പർ പവർ ആക്കുന്നതിൽ ഈ ബജറ്റ് ഒരു നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം […]

National

കേരളത്തെ അവഗണിച്ച് ബജറ്റ്, പ്രത്യേക പ്രഖ്യാപനങ്ങൾ ഇല്ല, ജിഎസ്ടിയുടെ 60% വിഹിതം നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല

  • 1st February 2023
  • 0 Comments

ദില്ലി: കേരളത്തെ തൊടാതെ നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.പ്രത്യേക പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല.സ്കിൽ സെൻററുകളിൽ ഒന്ന് തിരുവല്ലയിൽ സ്ഥാപിക്കും..അസംസ്കൃത റബറിൻറെ ഇറക്കുമതി തീരുവ കൂട്ടിയത് കേരളത്തിലെ കർഷകർക്ക് ആശ്വാസമാണ്.ശബരി റെയിൽപാതയുടെ അടിസ്ഥാനസൌകര്യവികസനത്തിന് പണം നൽകും .സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളും മാത്രമാണ് കേരളത്തനുള്ളത്..എംയിസ് പ്രഖ്യാപനമില്ല.പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നൽകണമെന്ന ആവശ്യം പരിഗണിച്ചില്ല .സംസ്ഥാനം മുന്നോട്ട് വച്ച പ്രത്യേക പാക്കേജ് അടക്കമുള്ളവയിലും ബജറ്റ് മൗനം പാലിക്കുന്നു. കശുവണ്ടി മേഖലയ്ക്കും ബജറ്റിൽ പ്രത്യേക […]

National

ബജറ്റ് അവതരണത്തിന് തുടക്കം; ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമെന്ന് ധനമന്ത്രി

  • 1st February 2023
  • 0 Comments

ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും […]

error: Protected Content !!