National News

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ,വെടിവച്ചിട്ട് ബിഎസ്എഫ് ബാഗില്‍ അഞ്ചുപാക്കറ്റുകള്‍; കള്ളക്കടത്തെന്ന് സംശയം

  • 7th March 2022
  • 0 Comments

പഞ്ചാബിലെ ഇന്ത്യാ പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. ഡ്രോണിനൊപ്പം നിരോധിത വസ്തുക്കൾ അടങ്ങിയ അഞ്ച് പാക്കറ്റുകൾ കണ്ടെടുത്തു. നാലര കിലോ ലഹരി വസ്തുക്കളാണ് പിടികൂടിയത്.ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെ സൈന്യം, മുഴങ്ങുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് ക്വാഡ്‌കോപ്റ്റർ കണ്ടെത്തിയത്. ഡ്രോൺ ലക്ഷ്യമിടാൻ അവർ പാരാ ബോംബുകൾ ഉപയോഗിച്ച് പ്രദേശം […]

National News

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഹന്‍ജന്‍ രാജ്‌പോരയില്‍ ആണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നാലോളം ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ മൂന്നിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. അതിനിടെ വീണ്ടും ജമ്മുകശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്തോടെ ഡ്രോണ്‍ അപ്രത്യക്ഷമായി. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം […]

News

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയിലെ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. പുലര്‍ച്ചെ മേഖലയില്‍ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

News

കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍; അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു

  • 20th June 2020
  • 0 Comments

കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. രാവിലെ അഞ്ച് പത്തോടെയാണ് പെട്രോളിങ്ങിനിടെ ബിഎസ്എഫ് ഡ്രോണ്‍ കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഒന്‍പതു റൗണ്ടുകള്‍ വെടിവച്ചാണ് ഇന്ത്യന്‍ മേഖലയില്‍ 250 മീറ്റര്‍ കടന്നുകയറിയ ഡ്രോണ്‍ താഴെയിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, ഹിരാനഗര്‍ സെക്ടറിലെ ബാബിയ പോസ്റ്റിനു നേരെ പാക്കിസ്ഥാനി റോഞ്ചേഴ്‌സ് വെടിവയ്പ്പു നടത്തി. രാവിലെ 8.50 ഓടെയാണു സംഭവം.

error: Protected Content !!