റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കാൻ ബ്രിട്ടൺ
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ബ്രിട്ടണ്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പുറത്താക്കണമെന്ന് യുക്രൈനിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു, അതിനുളള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളും ബ്രിട്ടണ്‍ നയിക്കുമെന്നും പ്രിതി പട്ടേല്‍ വ്യക്തമാക്കി. തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജന്‍സിയാണ് ഇന്റര്‍പോള്‍. നിലവില്‍ 195 രാജ്യങ്ങളാണ് ഇന്റര്‍പോളിലുള്ളത്. […]


